ന്യൂഡല്‍ഹി: രാഷ്ടപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകള്‍ ശർമിഷ്ഠ മുഖർജിക്ക് ഫെയ്‌സ്ബുക്കിലൂടെ അശ്‌ളീല സന്ദേശമയച്ചു ആളിന്റെ പിതാവ് ശർമിഷ്ഠയോടു മാപ്പു പറഞ്ഞു.പാർത്ഥ മണ്ഡൽ എന്നയാളാണ് ഫെയ്‌സ്ബുക്കിലൂടെ ശർമിഷ്ഠക്കു അശ്‌ളീല സന്ദേശം അയച്ചത്. പാർത്ഥ മണ്ഡലിന്റെ പിതാവ് ശർമിഷ്ഠ യോട് മാപ്പു ചോദിക്കുകയും തന്റെ മകൻ മാനസിക രോഗത്തിന് ചികിത്സയിലാണെന്നും ശർമിഷ്ഠയോടു ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചു.
മകനോട് കോടതിയിലോ പോലീസ് സ്റ്റേഷനിലോ കീഴടങ്ങാനും രോഗം ഉണ്ടെങ്കിൽ കോടതി ഉചിതമായ തീരുമാനം എടുക്കുമെന്നും ശർമിഷ്ഠ മറുപടി പറഞ്ഞു. കഴിഞ്ഞ ദിവസം പാർത്ഥ മണ്ഡലിന്റെ അശ്ലീല സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് ശർമിഷ്ഠ പോസ്റ്റ് ചെയ്തിരുന്നു.
Post Your Comments