NewsInternational

ഫുട്ബോളിനെ മാറ്റിമറിച്ച ഹാവലാഞ്ച് അന്തരിച്ചു

റിയോ: ഫിഫ മുന്‍ പ്രസിഡന്റ് ജോ ഹാവലാഞ്ച് അന്തരിച്ചു. ഏറ്റവും കരുത്തുറ്റ കായിക സംഘടനയായി ഫിഫയെ വളർത്തിയതിൽ പ്രധാന പങ്ക് വഹിച്ച ആളായിരുന്നു. ഹാവലാഞ്ച് 1974 മുതല്‍ 1998 വരെ 24 വര്‍ഷം പ്രസിഡന്റായി സംഘടനയെ നയിച്ചു. മുന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ (ഫിഫ) പ്രസിഡന്റും അന്താരാഷ്ട്ര ഒളിമ്പിക് കൗണ്‍സില്‍ അംഗവുമായിരുന്ന ജോവോ ഹാവലാഞ്ച് (100) ന്യുമോണിയയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സ്വന്തം പേരിലുള്ള സ്റ്റേഡിയത്തില്‍ ഒളിമ്പിക് മത്സരങ്ങള്‍ അരങ്ങേറിക്കൊണ്ടിരുന്നപ്പോഴയിരുന്നു അന്ത്യം. ലാറ്റിനമേരിക്കയിലെ ആദ്യ ഒളിമ്പിക്സ് സ്വന്തം നാട്ടിലേക്ക് കൊണ്ടുവരുന്നതില്‍ പ്രധാന പങ്കു വഹിച്ച ആളായിരുന്നു ബ്രസീലുകാരനായ ഹാവലാഞ്ച്.

48 വര്‍ഷം അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയില്‍ (ഐ.ഒ.സി ) പ്രവര്‍ത്തിച്ചു. കായികരംഗത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയായി മാറാൻ അദ്ദേഹത്തിനായി. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ കറുത്ത അധ്യായം ഫിഫയുടെ പ്രതിച്ഛായ തകര്‍ത്ത അഴിമതിക്കുപിന്നാലെ രാജിവെക്കേണ്ടി വന്നതാണ്.

റിയോ ഡി ജനൈറോയിലെ സമ്പന്നമായ ഒരു ബല്‍ജിയന്‍ കുടുംബത്തിൽ 1916ല്‍ ആയിരുന്നു ജനനം. ഒളിമ്പിക്സില്‍ 1936 ല്‍ നീന്തലില്‍ ബ്രസീലിനെ പ്രതിനിധാനംചെയ്തു. സ്പോര്‍ട്‌സ് മാനേജ്‌മെന്റിൽ കഴിവു തെളിയിച്ച ഹാവലാഞ്ച് 952-ലെ ഹെല്‍സിങ്കി ഒളിമ്പിക്സിനുള്ള വാട്ടര്‍ പോളോ ടീമിലും ഇടംപിടിച്ചു. 15 വര്‍ഷം ബ്രസീലിയന്‍ സ്പോര്‍ട്‌സ് കോണ്‍ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു. 1955 ല്‍ ബ്രസീലിയന്‍ ഒളിമ്പിക് കമ്മിറ്റിയില്‍ അംഗമായി. 1963ല്‍ ഐ.ഒ.സി.യിലെത്തിയ അദ്ദേഹം 2011 അവിടെ തുടർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button