NewsIndia

ചണ്ഡിഗഡ്‌ അഡ്മിനിസ്ട്രേറ്ററായി അൽഫോൺസ് കണ്ണന്താനം

അൽഫോൺസ് കണ്ണന്താനത്തെ ചണ്ഡിഗഡിൽ ലഫ്.ഗവർണർ റാങ്കിലുള്ള അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. ബിജെപി ദേശീയ നിർവാഹക സമിതിയംഗമായി പ്രവർത്തിക്കുകയായിരുന്നു കണ്ണന്താനത്തിനാണ് ഈ ഉന്നതപദവി ലഭിച്ചത്. കണ്ണന്താനത്തിന്റേത് നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം കേരളത്തിൽ നിന്നുള്ള ബിജെപി നേതാവിനു ലഭിക്കുന്ന ആദ്യത്തെ ഉന്നത പദവിയാണ്.

ഐഎഎസ് ഉപേക്ഷിച്ചാണ് കണ്ണന്താനം രാഷ്ട്രീയത്തിലെത്തിയത്. ആദ്യം ആദ്യം ഇടതുമുന്നണി എംഎൽഎയായിരുന്ന അൽഫോൺസ് കണ്ണന്താനം നിതിൻ ഗ‍ഡ്കരി ബിജെപി അധ്യക്ഷനായിരിക്കവേയാണ് പാർട്ടിയിലെടുത്ത് ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളടങ്ങിയ മാതൃകാഭരണ റിപ്പോർട്ട് തയാറാക്കിയിരുന്നു. ബിജെപി സദ്ഭരണ സെല്ലിന്റെ സജീവ പ്രവർത്തകനായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button