ചെന്നൈ:തമിഴ്നാട് നിയമസഭയിലെ മുഴുവന്‍ പ്രതിപക്ഷാംഗങ്ങളേയും സ്പീക്കര്‍ പുറത്താക്കി. പ്രതിപക്ഷ നേതാവും ഡി.എം.കെ ഉപാധ്യക്ഷനുമായ എം.കെ.സ്റ്റാലിനെ കളിയാക്കിയതിനെ തുടര്‍ന്ന് നിയമസഭയില്‍ മര്യാദ വിട്ട് പെരുമാറിയതിനാണ് തമിഴ്നാട് നിയമസഭയിലെ മുഴുവന്‍ പ്രതിപക്ഷാംഗങ്ങളേയും സ്പീക്കര്‍ പി.ധനപാല്‍ ഒരാഴ്ചത്തേക്ക് പുറത്താക്കിയത്.കര്‍ണാടക അണക്കെട്ടില്‍ നിന്നുമുളള വെള്ളം തമിഴ്‌നാടിന് ലഭിക്കുന്നതില്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഡിഎംകെ എംഎല്‍എമാര്‍ നിയമസഭയ്ക്ക് അകത്ത് ബഹളം വെച്ചിരുന്നു.
തുടര്‍ന്നാണ് സ്പീക്കര്‍ സസ്‌പെന്‍ഷന്‍ ഉത്തരവിറക്കുന്നതും.
സ്റ്റാലിനടക്കമുളള എംഎല്‍എമാരെ തൂക്കിയെടുത്ത് പുറത്താക്കുന്നതും.അണ്ണാ ഡി.എം.കെയുടെ തിരുപ്പൂരില്‍ നിന്നുള്ള എം.എല്‍.എയായ ഗുണശേഖരന്‍, സ്റ്റാലിന്റെ ജനസമ്ബര്‍ക്ക പരിപാടിയെ കളിയാക്കി നടത്തിയ പ്രസ്താവനയാണ് ഡി.എം.കെയുടെ പ്രതിഷേധത്തിനിടയാക്കിയത്. ഇതേതുടര്‍ന്ന് ഗുണശേഖരന്റെ പ്രസ്താവന സഭാരേഖകളില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ അംഗങ്ങള്‍ സഭാ നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്തുകയും ചെയ്തു.നിയമസഭാ നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്തിയതിനെ തുടര്‍ന്നു സ്റ്റാലിന്‍ അടക്കമുള്ള എം.എല്‍.എമാരെ വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ തൂക്കിയെടുത്ത് സഭയ്ക്ക് പുറത്താക്കുകയായിരുന്നു.
ബഹളം നടക്കുന്ന സമയത്ത് സ്റ്റാലിന്‍ സഭയില്‍ ഉണ്ടായിരുന്നില്ല. പിന്നീട് സഭയിലെത്തിയ സ്റ്റാലിന്‍ പ്രതിഷേധവുമായി രംഗത്ത് വരികയും ഭരണപക്ഷത്തിനെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. ഇത് പിന്നീട് സ്പീക്കര്‍ സഭാരേഖകളില്‍ നിന്ന് നീക്കി.എന്നാല്‍, ഗുണശേഖരന്‍ സ്റ്റാലിന്റെ പേരെടുത്ത് പറഞ്ഞില്ലെന്നും അതിനാല്‍ തന്നെ പ്രസ്താവന പിന്‍വലിക്കാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.ഇതോടെയാണ് ഡി.എം.കെ അംഗങ്ങള്‍ ബഹളവുമായി നടുത്തളത്തില്‍ ഇറങ്ങിയത്.
ശാന്തരാവാന്‍ സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അംഗങ്ങള്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്നാണ് സ്പീക്കര്‍ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സഹായം തേടുകയും ഡി.എം.കെ അംഗങ്ങളെ തൂക്കിയെടുത്ത് പുറത്താക്കുകയുമായിരുന്നു. തുടര്‍ന്ന്, പ്രതിപക്ഷാംഗങ്ങളെ ഒരാഴ്ചത്തേക്ക് സഭയില്‍ നിന്ന് പുറത്താക്കുന്നതിനുള്ള പ്രമേയം ധനമന്ത്രി ഒ.പനീര്‍ശെല്‍വം അവതരിപ്പിച്ചു. ഇത് സഭ അംഗീകരിക്കുകയും ചെയ്തു.ഇതാദ്യമായാണ് തമിഴ്‌നാട് നിയമസഭയില്‍ ഇത്രത്തോളം എംഎല്‍എമാരെ ഒരുമിച്ച് സസ്‌പെന്‍ഡ് ചെയ്യുന്നത്.234 അംഗ നിയമസഭയില്‍ ഡി.എം.കെയ്ക്ക് 89 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും.
Post Your Comments