തിരുവനന്തപുരം: യുഡിഎഫിന്റെ മദ്യ നയം തെരഞ്ഞെടുപ്പില്‍ പ്രയോജനം ചെയ്തില്ലെന്നു പറഞ്ഞിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യ നയം സംബന്ധിച്ചു തനിക്കു ഭിന്നാഭിപ്രായമില്ലെന്നും, അഭിമുഖം ദുര്‍വ്യാഖ്യാനം ചെയ്തെന്നും ചെന്നിത്തല പറയുകയുണ്ടായി .മദ്യ നയത്തില്‍ താന്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിട്ടില്ലെന്നും ഒരു വാരികയില്‍ പ്രസിദ്ധീകരിച്ച തന്റെ അഭിമുഖം ദുര്‍വ്യാഖ്യാനം ചെയ്തതുവെന്നും അദ്ദേഹം പറഞ്ഞു .മദ്യനയത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതയില്ലെന്നും കെപിസിസി പ്രസിഡന്റ് വി.എം.സുധീരനുമായി പാർട്ടിയിലും മുന്നണിയിലുമായി ചര്‍ച്ചചെയ്താണു യുഡിഎഫ് മദ്യനയം തീരുമാനിച്ചതെന്ന് രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു .അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
Post Your Comments