IndiaNews

ബ്രിട്ടീഷ് കാലത്തെ നിലവറയുമായി മഹാരാഷ്ട്ര രാജ്ഭവൻ

മുംബൈ: ബ്രിട്ടീഷ് കാലത്ത് മഹാരാഷ്ട്ര രാജ്ഭവനുള്ളില്‍ പണി കഴിപ്പിച്ച 150 മീറ്റര്‍ നീളമുള്ള നിലവറ കണ്ടെത്തി. ഏറെക്കാലമായി പൂട്ടിയിട്ട നിലയിൽ മലബാര്‍ ഹില്‍സിലെ രാജ്ഭവന്‍ കെട്ടിട സമുച്ചയത്തിന്‍റെ ഉള്ളിലാണ് നിലവറ കണ്ടെത്തിയത്. ഗവര്‍ണര്‍ സി.എച്ച് വിദ്യാസാഗര്‍ റാവുവാണ് മൂന്നു മാസം മുമ്പ് രാജ്ഭവനില്‍ തുരങ്കമുണ്ടെന്ന വിവരം ജീവനക്കാരെ അറിയിച്ചത്. തുടർന്നാണ് രാജ്ഭവന്‍ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരത്തെി തുരങ്കത്തിന്‍റെ കിഴക്ക് വശത്തുള്ള താല്‍ക്കാലിക ചുമര്‍ പൊളിച്ച് നീക്കിയതും തുരങ്കത്തിന് പകരം നിരവധി മുറികളുള്ള നിലവറ കണ്ടെത്തിയതും.

നിലവറക്കുള്ളിൽ വ്യത്യസ്ത വലുപ്പമുള്ള 13 മുറികളാണ് ഉള്ളത്. 20 അടി ഉയരമുള്ള ഗേറ്റും പടിഞ്ഞാറു വശത്ത് ഗോവണിയുമുണ്ട് 5000 സ്ക്വയര്‍ അടി വലുപ്പത്തിലുള്ള നിലവറക്കുള്ളിൽ. നിലവറയുടെ ഇരുവശങ്ങളിലുമായി മുറികളും നടുവില്‍ ഇടനാഴിയുമാണ്. ചില മുറികള്‍ക്ക് മുന്നില്‍ ഷെല്‍ സ്റ്റോര്‍, ഗണ്‍ ഷെല്‍, കാട്രിഡ്ജ് സ്റ്റോര്‍, ഷെല്‍ ലിഫ്റ്റ്, വര്‍ക്ക്ഷോപ്പ് എന്നിങ്ങനെ രേഖപ്പെടുത്തിയിരുന്നു.അതിനാൽ നിലവറ വെടികോപ്പുകള്‍ സൂക്ഷിക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്നതാനെന്ന് സംശയമുണ്ട്. നല്ല പ്രകാശവും വായുസഞ്ചാരമുള്ളതും അഴുക്കുചാല്‍ സംവിധാനത്തോടുള്ളതുമാണ് നിലവറയെന്ന അധികൃതര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button