ന്യൂഡൽഹി: ജീവനക്കാരന്റെ സത്യസന്ധതയെ അംഗീകരിച്ച് എയർ ഇന്ത്യ. സാധാരണ നൽകുന്ന പ്രമോഷൻ വ്യവസ്ഥകൾ പാലിക്കാതെ മാതൃകാപരമായ സത്യസന്ധതയും തൊഴിൽപരമായ സ്വഭാവദാർഢ്യവും പ്രകടിപ്പിച്ചെന്നു വ്യക്തമാക്കി ജീവനക്കാരന് സ്ഥാനകയറ്റം നൽകിയത് എയർ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ്. എയർ ഇന്ത്യയുടെ സുരക്ഷാ ജീവനക്കാരിലൊരാളായ സുഭാഷ് ചന്ദറിനാണ് സ്ഥാനക്കയറ്റത്തോടെ സുരക്ഷാ ഓഫിസർ എന്ന റാങ്കിലേക്ക് ഈ അംഗീകാരം.
യാത്രക്കാർ മറന്നു വെച്ച് പോകുന്ന വിലപിടിപ്പുള്ള വസ്തുക്കൾ, പണം തുടങ്ങി വിമാനത്തിൽ മറന്നുവച്ചുപോകുന്നവ കണ്ടെത്തി തിരിച്ചു നൽകുകയാണ് ചന്ദർ ചെയ്തിരുന്നത്. 29 വർഷമായി എയർ ഇന്ത്യയുടെ ജീവനക്കാരനാണ് ചന്ദർ. ഈ വർഷം ജൂണിൽ ഹോങ്കോങ്ങിൽനിന്നുള്ള വിമാനത്തിൽ ഒരു ബാഗിൽനിന്ന് അഞ്ചു ലക്ഷത്തിൽപരം വിദേശ ഡോളറുകൾ ലഭിച്ചിരുന്നു. അത് ഉടമസ്ഥന് തന്നെ തിരിച്ചു നൽകി. സൗദി അറേബ്യയിൽനിന്നു വന്ന വിമാനത്തിൽ നിന്നും സ്വർണാഭരണങ്ങൾ ലഭിച്ചിരുന്നു . ഇതും ചന്ദർ തിരികെ നൽകിയതായി എയർ ഇന്ത്യ അറിയിച്ചു.
Post Your Comments