കൊച്ചി: ആറു കോടി രൂപ ട്രെയിനില്‍ നിന്ന് കൊള്ളയടിച്ച കേസില്‍ തമിഴ്‌നാട് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം കൊച്ചിയിലും. സേലം-ചെന്നൈ എഗ്‌മോര്‍ എക്‌സ്‌പ്രസിന്റെ പ്രത്യേക കോച്ചിനു മുകളിലാണ് ദ്വാരം ഉണ്ടാക്കി കവര്‍ച്ച നടത്തിയത്. പോലീസ് ഈ ദിവസങ്ങളിലെ സംശയകരമായ ടെലിഫോണ്‍ കോളുകളും യാര്‍ഡിലെ സിസി ടി വി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. പക്ഷെ ഒന്നും കണ്ടെത്തിയില്ലെന്നു റെയില്‍വേ അറിയിച്ചു. ഈ കോച്ചിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി എറണാകുളം സൗത്തിലെ യാര്‍ഡില്‍ മോഷണം നടക്കുന്നതിനു രണ്ടു മുൻപ് ചെയ്തിരുന്നു. ആ സമയത്ത് ഏതെങ്കിലും തരത്തില്‍ സുരക്ഷാ വീഴ്ചയോ അതോ ഇവിടെ വെച്ചാണോ ബോഗിക്ക് മുകളില്‍ ദ്വാരം ഉണ്ടാക്കിയതെന്നോ ഉള്ള പരിശോധനയ്ക്കാണ് തമിഴ്‌നാട് ക്രൈംബ്രാഞ്ച് സംഘം കൊച്ചിയിലെത്തിയത്.
342 കോടി രൂപയാണ് മൂന്നു കോച്ചുകളിലായി ഉണ്ടായിരുന്നത്. ട്രെയിൻ നിർത്തിയിട്ടിരുന്ന സ്റ്റേഷനുകൾ കേന്ദ്രികരിച്ചാണ് അന്വേഷണം നടക്കുന്നത്.
Post Your Comments