യുഡിഎഫിന്റെ മദ്യനയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്ന് രമേശ് ചെന്നിത്തല .തിരുത്തല്‍ ആലോചിക്കണമെന്നും മദ്യ നയം വേണ്ട രീതിയിൽ തെരഞ്ഞെടുപ്പിൽഗുണം ചെയ്തില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു . ഒരുമാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്. മദ്യനയം തിരുത്താന്‍ സര്‍ക്കാര്‍ നീക്കത്തെ കെപിസിസി പ്രസിഡന്റ് എതിര്‍ക്കുമ്പോഴാണ് പ്രതിപക്ഷനേതാവ് വ്യത്യസ്ത നിലപാടെടുക്കുന്നത്.
മദ്യ നയത്തിന്റെ പ്രയോജനം പൂർണമായും ലഭിച്ചില്ല നയം കുറച്ചുപേരെ മാത്രം സ്വാധീനിച്ചിട്ടുണ്ടാകാം ,എന്നാൽ മദ്യ നയം പൂർണമായും ഗുണം ചെയ്തില്ല എന്നാണ് വിലയിരുത്തൽ. മദ്യ നയം പരാജയമായിരുന്നു എന്ന് വ്യക്തമായ സാഹചര്യത്തിൽ നയം തിരുത്തുന്ന കാര്യം പാർട്ടി ആലോചിക്കേണ്ടതാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മദ്യ നയത്തെ പറ്റി പാർട്ടി ചർച്ച ചെയ്യുമ്പോൾ തന്റെ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments