അഗര്‍ത്തല: സംസ്ഥാനങ്ങളുടെ എല്ലാ അധികാരങ്ങളും കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്നും ആവശ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍ യാജിക്കേണ്ട അവസ്ഥയിലേക്ക് തള്ളിവിടുകയാണെന്നും ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. കേന്ദ്രം ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനം തകരുമെന്നും ജനാധിപത്യം ക്ഷയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്യ്രദിനാഘോഷത്തില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു ത്രിപുര മുഖ്യമന്ത്രി.
കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ധനികര്‍ക്ക് വേണ്ടിയാണ്. രാജ്യത്തെ 77 മുതല്‍ 80 ശതമാനം ആളുകളും ഇപ്പോഴും ദാരിദ്രത്തിലാണ് കഴിയുന്നത്. നിലവില്‍ ഇന്ത്യയില്‍ രണ്ടു തരം ആളുകളാണ് ജീവിക്കുന്നത്. ധനികരും ദരിദ്രരും. 30 മുതല്‍ 35 ശതമാനം വരെ ആളുകള്‍ക്ക് ഇപ്പോഴും സ്വന്തം പേരു പോലും എഴുതാന്‍ അറിയില്ല. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും കേന്ദ്രം ജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോവുകയാണ്.
യുവാക്കള്‍ക്ക് തൊഴിലില്ലായ്മ രൂക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളി വിഭാഗങ്ങളുടെ അവകാശങ്ങളും കേന്ദ്രം കവരുകയാണ്.കരിചന്തക്കാര്‍ക്കും പൂഴ്ത്തിവയ്പ്പുകാര്‍ക്കും എതിരേ കേന്ദ്രം നടപടി സ്വീകരിക്കാന്‍ തയാറാകുന്നില്ലെന്നും മണിക് സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
Post Your Comments