KeralaNews

സ്‌കൂൾ കുട്ടികളെ വലവീശിപ്പിടിക്കാൻ ഭീകരവാദികൾ ശ്രമിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭീകരതയുടെ സാന്നിധ്യം കേരളത്തിലുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പലരൂപത്തിലും ഭാവത്തിലും ജനങ്ങളെ വലവീശിപ്പിടിക്കാന്‍ ഭീകരവാദികള്‍ ശ്രമിക്കുന്നുണ്ട്. വിദ്യാലയങ്ങളെപ്പോലും ഇതിനായി ഉപയോഗപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.മുൻപ് കേരളത്തിലെ വിദ്യാലയങ്ങള്‍ മതനിരപേക്ഷതയുടെ കേന്ദ്രങ്ങളായിരുന്നു. പക്ഷെ ഇപ്പോൾ സ്ഥിതിയാകെ മാറി.

മതേതരത്വത്തിൽ നിന്നും വ്യത്യസ്തമായ ചിത്രം വളര്‍ത്തിയെടുക്കാനും തെറ്റായ കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാനും തയാറാകുന്നുവെന്ന അവസ്ഥ ഉണ്ടാകുന്നു. ഇതിനെ ജാഗ്രതയോടെ വേണം നേരിടാനെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇത്തരക്കാരെ പൂര്‍ണമായി ഒറ്റപ്പെടുത്താന്‍ വ്യക്തികളും കുടുംബങ്ങളും സമൂഹവും ജാഗ്രത പാലിക്കണം.

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യുവസാഗരം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.വര്‍ഗീയതയെ നേരിടാന്‍‍ വര്‍ഗീയതയെ ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button