Technology

സുരക്ഷ വര്‍ദ്ധിപ്പിച്ച് ജിമെയില്‍

ഉപഭോക്താക്കളുടെ സുരക്ഷിതത്വം കൂടുതല്‍ ഉറപ്പിക്കുന്നതിന് പുതിയ മുന്നറിയിപ്പ് സംവിധാനവുമായി എത്തിയിരിക്കുകയാണ് ഗൂഗിളിന്റെ ഇമെയില്‍ സേവനമായ ജിമെയില്‍. രണ്ട് പ്രധാനപ്പെട്ട മുന്നറിയിപ്പ് സംവിധാനങ്ങളാണ് ജിമെയിലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജിമെയിലിനെ കൂടുതല്‍ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ മുന്നറിയിപ്പുകളെ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ഗൂഗിള്‍ അറിയിച്ചു.

സംശയമുള്ള മെയിലുകളില്‍ ഇനി അയച്ചയാളുടെ ചിത്രത്തിന് പകരം ചുവന്ന നിറത്തിലുള്ള ചോദ്യചിഹ്നമായിരിക്കും ജിമെയിലില്‍ കാണുക. ഇതിനൊപ്പം സംശയമുള്ള മെയിലുകള്‍ തുറക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പും നല്‍കും. ഗൂഗിളിന് സുരക്ഷിതമെന്ന് ഉറപ്പില്ലാത്ത ഏതൊരു ഇമെയില്‍ അയച്ചയാളുടേയും പടം ഇനിമുതല്‍ ചുവന്ന ചോദ്യചിഹ്നമായി മാറും.

ചുവന്ന ചോദ്യചിഹ്നമുള്ള എല്ലാ ഇമെയിലുകളും വൈറസുകളല്ല. നിങ്ങള്‍ക്ക് ദോഷകരമാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് മാത്രമാണ് ഗൂഗിള്‍ നല്‍കുന്നത്. മെയില്‍ തുറക്കണോ വേണ്ടയോ എന്ന തീരുമാനം യൂസര്‍ക്ക് എടുക്കാനാകും. ആന്‍ഡ്രോയിഡിലും വെബ്ബിലും ഉടന്‍ തന്നെ ഈ സേവനം ലഭ്യമായി തുടങ്ങുമെന്നാണ് ഗൂഗിള്‍ അറിയിച്ചിട്ടുള്ളത്. ജിമെയില്‍ സേവനങ്ങളെ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഗൂഗിള്‍ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button