ന്യൂഡല്‍ഹി: ഫെയര്‍നെസ് ക്രീമുകളെ നിയന്ത്രിക്കാന്‍ നടപടി. ഇതിന്റെ ഭാഗമായി രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന ഫെയര്‍നെസ് ക്രീമുകളില്‍ ശരീരത്തിന് ഹാനികരമാവുന്ന വസ്തുക്കളുണ്ടോയെന്ന് പരിശോധിക്കാന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഉത്തരവിട്ടു. ശരീരത്തിന് ഹാനികരമാവുന്ന കോര്‍ട്ടികോസ്‌റ്റെറോയ്‌ഡെന്ന ഹോര്‍മോണിന്റെ സാന്നിധ്യം കണ്ടെത്താനാണ് പ്രധാന നീക്കം.
ഫെയര്‍നെസ് ക്രീമുകളെ പൂര്‍ണമായും നിരോധിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ത്വഗ്‌രോഗ വിദഗ്ധര്‍, ലൈംഗികരോഗ വിദഗ്ധര്‍, കുഷ്ഠരോഗ വിദഗ്ധര്‍ എന്നിവരുടെ സംഘനകള്‍ സംയുക്തമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നിവേദനം നല്‍കിയിരുന്നു. ഡോക്ടറുടെ നിര്‍ദേശമില്ലാത്ത ഇത്തരം ക്രീമുകള്‍ വിറ്റഴിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും ഇത് ഗൗരവകരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും നിവേദനത്തില്‍ വ്യക്തമാക്കിയിരുന്നു. ഫെയര്‍നെസ് ക്രീമുകളുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഫാര്‍മാകോ വിജിലന്‍സ് പ്രോഗ്രാം ഓഫ് ഇന്ത്യ പ്രത്യേക പഠനം നടത്തും. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ തടയുന്നതിന് കടുത്ത നിയമങ്ങള്‍ കൊണ്ടുവരാനാണ് പുതിയ പദ്ധതി.
Post Your Comments