NewsInternational

വെളുപ്പ് വേണ്ട കറുപ്പ് മതി; ഫെയർനസ് ക്രീം നിരോധിക്കുന്ന ഒരു രാജ്യം, കാരണം രസകരം

സൗന്ദര്യം വെളുത്ത നിറമുള്ളവർക്ക് മാത്രമാണെന്ന് കരുതുന്നവരാണെന്ന് ലോകത്തിൽ ഏറെയും. അപകർഷതാബോധത്തിൽ നിന്നും ഉടലെടുക്കുന്നതാണ് ഇത്തരം ചിന്തകൾ. അത് കൊണ്ട് തന്നെ വെളുക്കാനായി ഫെയർനസ് ക്രീം ഉപയോഗിക്കുന്നവരും കുറവല്ല. എന്നാൽ ഘാന എന്ന ആഫ്രിക്കന്‍ രാജ്യത്ത് ഇനി മുതൽ സ്ഥിതി വേറെയാണ്. ഫെയർനസ് ക്രീമുകളും മറ്റും ഈ രാജ്യം നിരോധിച്ചിരിക്കുകയാണ്.

ആഗസ്ത് മുതല്‍ ഹൈഡ്രോക്വിനോന്‍ എന്ന സ്‌കിന്‍ ബ്ലീച്ചിംഗ്പദാര്‍ത്ഥം ചേര്‍ന്ന എല്ലാ ഉത്പന്നങ്ങളും നിരോധിക്കാനാണ് ഘാന തീരുമാനമെടുത്തത്. മറ്റൊരു കാരണം കൂടി ഈ നിരോധനത്തിന് പിന്നിലുണ്ട്. ഹൈഡ്രോക്വിനോന്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്ന പഠനവും. ഹൈഡ്രോക്വിനോന്റെ ഉപയോഗം പാശ്ചാത്യ രാജ്യങ്ങളും നിരോധിച്ചതാണ് . ഫെയര്‍ ആന്റ് ലൗവ്‌ലി അടക്കം ഫെയര്‍നസ് ക്രീമുകളുടെ വലിയ മാര്‍ക്കറ്റാണ് ഘാനയും നൈജീരിയയുമടക്കം ആഫ്രിക്കന്‍ രാജ്യങ്ങള്‍. ഫെയറര്‍ സ്‌കിന്‍ എന്ന ധാരണക്ക് അടിമപ്പെട്ടു പോയ ആളുകളെ തിരികെ കൊണ്ടുവരികയെന്ന ഉദ്ദേശവും ഘാനയുടെ ഈ നീക്കത്തിന് പിന്നിലുണ്ട്. കൂടുതല്‍ ആകര്‍ഷകത്വവും ജീവിത വിജയവുമെന്ന ഫെയര്‍നസ് ക്രീമുകളുടെ ആപ്തവാക്യവും ഘാന ചോദ്യം ചെയ്യുകയാണ്. കൊളോണിയല്‍ കാലത്തെ വര്‍ണ്ണവിവേചന വ്യവസ്ഥയുടെ ഒരു പുതിയ മാനസിക വ്യവസ്ഥിതിയാണ് ഫെയര്‍നസ് ക്രീം പരസ്യങ്ങളും തുറന്ന് കാണിക്കുന്നത്.

shortlink

Post Your Comments


Back to top button