മേട്ടുപ്പാളയം: ബസില്‍ ടിക്കറ്റെടുത്തതിന്റെ ബാക്കി അഞ്ചു രൂപ ചോദിച്ചതിന് മലയാളിയായ റെയില്‍വേ ജീവനക്കാരന്റെ കൈ തല്ലിയൊടിച്ചു.മേട്ടുപ്പാളയം റെയില്‍വേ മെക്കാനിക്കല്‍ വിഭാഗത്തിലെ ടെക്നീഷ്യന്‍ കെ.എസ് ബിനീഷിന്റെ കയ്യാണ് തല്ലിയൊടിച്ചത്.10 രൂപ നല്‍കി അഞ്ചു രൂപയുടെ ടിക്കറ്റ് എടുത്ത ബിനീഷിനോട് ഇറങ്ങുമ്പോള്‍ ബാക്കി വാങ്ങാനാണ് കണ്ടക്ടര്‍ പൊള്ളാച്ചി സ്വദേശി രവിചന്ദ്രന്‍ നിര്‍ദേശിച്ചത്.
കോയമ്പത്തൂരിൽ നിന്നും ഉക്കടത്തേക്കുള്ള സര്‍ക്കാര്‍ ടൗണ്‍ബസ് 24 ലെ യാത്രക്കിടെയായിരുന്നു സംഭവം. ഇറങ്ങുന്ന സമയത്തു ബാക്കി ചോദിച്ച ബിനീഷിനോട് കണ്ടക്ടർ മോശമായി പെരുമാറുകയായിരുന്നു.ചില്ലറ വേണമെങ്കിൽ ബസ്റ്റാന്റ് വരെ വരണമെന്ന് പറഞ്ഞതോടെ ബിനീഷും കണ്ടക്ടറുമായി വാക്കേറ്റമായി.
തുടർന്ന് ഡ്രൈവറും കണ്ടക്ടറും ചേർന്ന് ബിനീഷിനെ മർദ്ദിക്കുകയായിരുന്നു.അവശനായ ബിനീഷിനെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ബിനീഷിന്റെ വലതു കയ്യിലെ എല്ല് പൊട്ടിയിട്ടുണ്ട്. പരാതിയെത്തുടര്‍ന്ന് ഉക്കടം പോലീസ് കണ്ടക്ടറേയും ഡ്രൈവറേയും അറസ്റ്റ് ചെയ്തു.
Post Your Comments