KeralaNews

മനസ്സുതുറന്നുള്ള സംസാരത്തിലൂടെ പരസ്പരമുള്ള മുന്‍ധാരണകള്‍ തിരുത്തി സമസ്ത പ്രവര്‍ത്തകനും ശശികല ടീച്ചറും

തീപ്പൊരി പ്രസംഗത്തില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉപയോഗിക്കാറുണ്ട് എന്ന ആരോപണം നേരിടുന്നയാളാണ് ഹിന്ദു ഐക്യവേദിയുടെ കെ പി ശശികല ടീച്ചര്‍. ശശികല ടീച്ചറിന്‍റെ വീട്ടിലെത്തി അല്‍പ്പസമയം സംസാരിച്ച് മുന്‍ധാരണകള്‍ ഉണ്ടെങ്കില്‍ തിരുത്താം എന്ന ലക്ഷ്യത്തോടെയാണ് സമസ്ത ഇകെ വിഭാഗം പ്രവര്‍ത്തകനായ മുതീഉല്‍ ഹഖ് ഫൈസിയാണ് ശശികല ടീച്ചറിന്‍റെ വീട്ടില്‍ പോയത്. സംസാരിച്ച് പെട്ടന്നു തന്നെ മടങ്ങാമെന്ന് കരുതിയാണ് ഫൈസി ടീച്ചറിന്‍റെ വീട്ടില്‍ പോയത്.

 111

പക്ഷേ, പരസ്പരം സംസാരിച്ചു തുടങ്ങിയപ്പോള്‍ ഇരുകൂട്ടര്‍ക്കും പരസ്പരമുണ്ടായിരുന്ന മുന്‍ധാരണകള്‍ പെട്ടെന്ന്‍ അലിഞ്ഞില്ലാതായി. സൗഹൃദ സംഭാഷണം ഏറെ സമയം നീണ്ടു. ഒടുവില്‍ ടീച്ചറിന്‍റെ സ്നേഹപൂര്‍വ്വമായ ക്ഷണം സ്വീകരിച്ച് സദ്യയും കഴിച്ചിട്ടാണ് ഫൈസി യാത്രയായത്. ഇരുഭാഗത്തു നിന്നുമുണ്ടായ സൗഹൃദപൂര്‍വ്വമായ തുറന്ന ഇടപെടല്‍ കാരണം പരസ്പരമുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ മാറ്റാനും ഹൃദയം തുറന്ന് സംവാദിക്കാനും കഴിഞ്ഞെന്ന്ഫൈസി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button