NewsIndia

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി

ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്‍റെ തലേദിവസം തന്നെ പാകിസ്ഥാന്‍ കാശ്മീരില്‍ ഇന്ത്യയുമായുള്ള വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘിച്ചതിന് ഇന്ത്യന്‍സേനയുടെ പക്കല്‍നിന്നും കനത്ത തിരിച്ചടി. ജമ്മുകാശ്മീര്‍ അതിര്‍ത്തിജില്ലയായ പൂഞ്ചിലെ ഷാപ്പുകണ്ഡി മേഖലയിലാണ് പാക് ട്രൂപ്പുകള്‍ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു ഇത്. ശനിയാഴ്ച പാകിസ്ഥാന്‍ തങ്ങളുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നു.

നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പാകിസ്ഥാന്‍ അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഇന്ത്യന്‍സേനയുടെ തിരിച്ചടി ഞായറാഴ്ച പുലര്‍ച്ചയ്ക്ക് ശേഷവും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

നേരത്തെ, അമര്‍നാഥ്‌ തീര്‍ഥാടനത്തിന് നേരേ പൂഞ്ചില്‍ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ 15 തീര്‍ഥാടകര്‍ക്ക് പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച പൂഞ്ചിലെ ഒരു ചന്തയില്‍ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റ സംഭവവും നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button