
ന്യൂഡല്‍ഹി : പത്താന്‍കോട്ട് വ്യോമതാവളത്തലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ലഫ്.കേണല്‍ ഇ.കെ.നിരഞ്ജനു ശൗര്യചക്ര പുരസ്‌കാരം. ദേശീയ സുരക്ഷാ സേന (എന്‍എസ്ജി)യാണ് ധീരതയ്ക്കുള്ള പുരസ്‌കാരത്തിനായി നിരഞ്ജനെ ശുപാര്‍ശ ചെയ്തത്.
പത്താന്‍കോട്ട് ഭീകരാക്രമണത്തിനിടെ ഭീകരന്റെ മൃതദേഹത്തിലെ ഗ്രനേഡ് നിര്‍വീര്യമാക്കുന്നതിനിടിയിലുണ്ടായ സ്‌ഫോടനത്തിലാണ് നിരഞ്ജന്‍ കൊല്ലപ്പെട്ടത്. ദേശീയ സുരക്ഷാ സേനയില്‍ ബോംബ് നിര്‍വീര്യമാക്കല്‍ സംഘത്തിലെ അംഗമായിരുന്ന ലഫ്.കേണല്‍ ഇ.കെ നിരഞ്ജന്‍. ജാലഹള്ളി ബിഇഎല്‍ പിയു കോംപസിറ്റ് കോളജ് പഠനത്തിനു ശേഷം യെലഹങ്ക എം. വിശ്വേശ്വരയ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയ നിരഞ്ജന്‍ മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസിലൂടെ സൈന്യത്തില്‍ എത്തി.
2003 ഒക്ടോബറില്‍ കരസേനയുടെ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പ് ആന്‍ഡ് സെന്ററില്‍ (എംഇജി അഥവാ മദ്രാസ് സാപ്പേഴ്‌സ്) ലഫ്റ്റനന്റായി. ബെംഗളൂരുവിലെ അള്‍സൂര്‍ എംഇജിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയശേഷം അസമിലായിരുന്നു ആദ്യനിയമനം. തുടര്‍ന്നു ജമ്മു കശ്മീര്‍, മിസോറം, റാഞ്ചി, ഡല്‍ഹി എന്നിവിടങ്ങളിലെ സേവനത്തിനു ശേഷം എന്‍എസ്ജിയില്‍ ചേര്‍ന്നു. പാലക്കാട് എളമ്പുലാശ്ശേരി കളരിക്കല്‍ ഇ. കെ. ശിവരാജന്റെയും പരേതയായ രാജേശ്വരിയുടെയും മകനാണ്. ഭാര്യ: കെ.ജി.രാധിക. മകള്‍: വിസ്മയ.
Post Your Comments