തിരുവനന്തപുരം : എ.ടി.എം തട്ടിപ്പിനുപയോഗിച്ച സാങ്കേതികവിദ്യ തിരിച്ചറിഞ്ഞു. ആല്‍ത്തറ ജംഗ്ഷനില്‍ നടന്ന എ.ടി.എം തട്ടിപ്പിനുപയോഗിച്ചത് സ്‌കിമ്മര്‍ ഉപകരണമല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. എ.ടി.എം മെഷീന്‍ ഹാക്കിങാണ് നടന്നതെന്നാണ് പുതിയ കണ്ടെത്തല്‍.
അക്കൗണ്ടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്. എ.ടി.എംല്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ബാങ്കിലേക്ക് മെഷീന്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്ന വിവരങ്ങളാണ് ചോര്‍ത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം റുമേനിയന്‍ തട്ടിപ്പു സംഘത്തിന് പ്രാദേശിക സഹായം ലഭിച്ചതായി പോലീസ് കണ്ടെത്തി.
തട്ടിപ്പു സംഘത്തിലുണ്ടായിരുന്ന അഞ്ചാമന് വേണ്ടി മുംബൈല്‍ നിന്ന് പണം പിന്‍വലിച്ചത് ഇന്ത്യക്കാരനായ ഒരാളാണെന്ന് പോലീസ് പറഞ്ഞു. എസ്.ബി.ഐ നല്‍കിയ എ.ടി.എം കൗണ്ടറിലെ ദൃശ്യങ്ങളില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരേ റെഡ്, പര്‍പ്പിള്‍ നോട്ടീസുകള്‍ പുറപ്പെടുവിക്കണമെന്ന് കാണിച്ച് സംസ്ഥാന പോലീസ് ഇന്റര്‍പോളിനോട് നോട്ടീസയച്ചു.
Post Your Comments