KeralaNews

എ ടി എം തട്ടിപ്പിൽ ഇന്ത്യക്കാർക്കും പങ്കെന്ന് സൂചന

തിരുവനന്തപുരം∙ കേരളത്തിലെത്തിയ എ ടി എം തട്ടിപ്പു സംഘത്തിനു മുംബൈയിൽ പ്രാദേശിക തട്ടിപ്പുസംഘങ്ങളുടെ സഹായം ലഭിച്ചതായി സൂചന.മുംബൈയിൽ തങ്ങിയ അഞ്ചാമനു വേണ്ടി എടിഎമ്മിൽ നിന്നു പണം പിൻവലിച്ചതു തദ്ദേശീയനായ ഒരാളെന്നാണു പൊലീസിന്റെ നിഗമനം .പോലിസിന് എസ്ബിഐ
നൽകിയ മുംബൈയിലെ എടിഎം മുറിക്കുള്ളിലെ വിഡിയോയിൽ എ ടി എം ൽ നിന്ന് പണം പിൻവലിക്കുന്നത് തദ്ദേശീയനായ ഒരാളെന്നാണ് പോലീസിന്റെ വിലയിരുത്തൽ.ഗബ്രിയേൽ അറസ്റ്റിലായതിനു പിന്നാലെ ഒൻപതിന് രാത്രി 11.46 ന് ഒരാൾ എ ടി എം മുറിയിലേക്ക് കടന്ന് പണം പിൻവലിക്കുന്നതായാണ് ദൃശ്യങ്ങളിൽ തെളിയുന്നത് .കറുത്ത ഷർട്ടും ജീൻസും ധരിച്ച ഇയാൾ ഇന്ത്യൻ പൗരനാണെന്നാണു പൊലീസ് വിലയിരുത്തുന്നത് .

ദൃശ്യത്തിൽ കാണുന്നയാൾ ഒട്ടേറെ സമയം വിവിധ കാർഡുകൾ എടിഎമ്മിൽ പരീക്ഷിക്കുന്നതായി കാണാം. എന്നാൽ, ഇൗ വിഡിയോ കാണിച്ചപ്പോൾ തനിക്ക്ഇയാളെ അറിയില്ലെന്നായിരുന്നു ഗബ്രിയേലിന്റെ മറുപടി.
പണം പിൻവലിക്കുന്ന ഇതേ സമയത്തു തന്നെയാണു തിരുവനന്തപുരം ചൂഴമ്പാല സ്വദേശിയും എസ്ബിടി പള്ളിത്തുറ ശാഖയിലെമുൻ ചീഫ് മാനേജരുമായ ബി.ജ്യോതികുമാറിന്റെ അക്കൗണ്ടിൽ നിന്ന് 47,800 രൂപ നഷ്ടപ്പെട്ടത്.എടിഎമ്മിൽ നിന്നു പണമെടുക്കാൻ അഞ്ചാമൻ മുംബൈയിൽ മറ്റാരുടെയോ സഹായം തേടിയെന്ന സംശയമാണു ബലപ്പെടുന്നത്.

shortlink

Post Your Comments


Back to top button