International

നവജാത ശിശുവിനെ ആറ് വയസ്സുകാരന്‍ അടിച്ചു കൊന്നു

മിയാമി : നവജാത ശിശുവിനെ ആറ് വയസ്സുകാരന്‍ അടിച്ചു കൊന്നു. അമേരിക്കയിലെ വെസ്റ്റ് ഫ്‌ളോറിഡയിലാണ് സംഭവം. 13 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയും ആറ് വയസ്സുകാരനെയും കാറില്‍ ഇരുത്തി മാതാവ് ഷോപ്പിംഗിന് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. കുഞ്ഞ് കരയാന്‍ തുടങ്ങിയതോടെ ആറ് വയസ്സുകാരന്‍ ഫ്രാങ്കി കുഞ്ഞിനെ കാറിന് പുറത്തേക്കെറിയാന്‍ എടുത്തുയര്‍ത്തിയപ്പോള്‍ കാറിന് മുകളില്‍ തലയിടിക്കുകയും കുഞ്ഞിന് ശാരീരിക ആഘാതം സംഭവിക്കുകയുമായിരുന്നു.

എന്നാല്‍ കുഞ്ഞിന് സംഭവിച്ചതിറിഞ്ഞിട്ടും രണ്ട് മണിക്കൂറിന് ശേഷമാണ് ചികിത്സ ലഭ്യമാക്കുന്നത് ഇതോടെ കുഞ്ഞ് മരിക്കുകയായിരുന്നു. മാതാവിന്റെ അശ്രദ്ധയാണ് കുഞ്ഞിന് മരണം സംഭവിക്കാന്‍ കാരണമെന്നു കാണിച്ച് കോടതി മാതാവായ കാത്തലീന്‍ സ്റ്റീലെക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പിന്നീട് കാത്തലീന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കുഞ്ഞിന് പരിക്കേറ്റതായി തിരിച്ചറിഞ്ഞിട്ടും പ്രാഥമിക ചികിത്സ ലഭ്യമാക്കാത്തതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് കോടതി പരിഗണിച്ചത്. മുന്‍ ഭര്‍ത്താവിന്റെ ബീജം ഉപയോഗിച്ച് കൃത്രിമ ബീജസങ്കലനത്തിലൂടെ ആണ് കാത്തലീന്‍ ഗര്‍ഭം ധരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button