തിരുവനന്തപുരം :ഹൈടെക് എടിഎം തട്ടിപ്പ് തടയാന്‍ എസ്ബിഐ സാങ്കേതിക സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചു.സുരക്ഷയുടെ ഭാഗമായി രണ്ടുമാസംകൊണ്ട് എണ്ണായിരം എടിഎം കൗണ്ടറുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും.കൂടാതെ ക്യാമറ ദൃശ്യങ്ങള്‍ 24മണിക്കൂറും നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തും .ഇതിന്റെ ഭാഗമായി എടിഎമ്മുകള്‍ നിരീക്ഷണവലയത്തിലാക്കും. എടിഎം കൗണ്ടറുകളിലെ ദൃശ്യങ്ങള്‍ സെന്‍ട്രല്‍ ഡെസ്ക്കിന്റെ പരിശോധനയിലായിരിക്കും സംശയകരമായ എന്തെങ്കിലും സാഹചര്യമുണ്ടായാൽ ഉടനടി പോലീസിനെ വിവരം ധരിപ്പിക്കുമെന്നും എസ്ബിഐ സി ഇ ഒ പ്രശാന്ത് കുമാര്‍ വ്യക്തമാക്കി.
ക്യാമറകളില്‍ പതിയുന്ന ദൃശ്യങ്ങള്‍ ബാങ്ക് സ്ഥിരമായി വിശകലനം ചെയ്യുമെന്നും കൂടാതെ ഓരോ എടിഎമ്മിന്റെയും സുരക്ഷ കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്നും പ്രശാന്ത് കുമാര്‍ വ്യക്തമാക്കി .റൊമാനിയൻ സംഘത്തിന്റെ എടിഎം തട്ടിപ്പിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനം.
Post Your Comments