ഇസ് ലാമാബാദ്: കശ്മീറിനെക്കുറിച്ചുള്ള വിഷയത്തിൽ സംവാദത്തിനായി ഇന്ത്യയെ ക്ഷണിക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. പാക് നയതന്ത്ര പ്രതിനിധികളുടെ യോഗത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് സര്‍താജ് അസീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യം സംബദ്ധിച്ച് പാക് വിദേശകാര്യ സെക്രട്ടറി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിക്ക് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിലെ സങ്കീര്‍ണ സാഹചര്യത്തെക്കുറിച്ചും സ്വയംഭരണത്തിനുള്ള കശ്മീര്‍ ജനതയുടെ പ്രക്ഷോഭത്തിന് പാകിസ്താന്‍െറ നയതന്ത്ര, രാഷ്ട്രീയ, ധാര്‍മിക പിന്തുണ തുടരണമെന്ന് പാക് നയതന്ത്ര പ്രതിനിധികളുടെ യോഗത്തിൽ സംസാരിച്ചതായും സര്‍താജ് അസീസ് പറഞ്ഞു.
Post Your Comments