ന്യൂഡല്‍ഹി : പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ സംസാരിക്കുമ്പോഴാണ് പാക് അധിനിവേശ കശ്മീര്‍ വിഷയത്തില്‍ മോദി നിലപാട് വ്യക്തമാക്കിയത്.ഹിസ്ബുള്‍ മുജാഹിദ്ധീന്‍ അംഗം ബുര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് കശ്മീരില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം തേടിയാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചത്.
വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യത്തിന് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു.രാജ്യ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കശ്മീരിലെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കേണ്ടതുണ്ടെന്നും പറഞ്ഞു.
കശ്മീര്‍ ജനതയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് ലക്ഷ്യമിട്ടുള്ള പ്രമേയം ലോക്സഭാ ഏകകണ്ഠമായി പാസാക്കിയിരുന്നു.നിലവിലെ സാഹചര്യത്തില്‍ സര്‍വ്വകക്ഷി സംഘത്തെ കശ്മീരിലേക്ക് അയക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
Post Your Comments