NewsIndia

ബ്രിട്ടീഷുകാര്‍ ആരംഭിച്ച, 92 വര്‍ഷം പഴക്കമുള്ള കീഴ്വഴക്കം നിര്‍ത്തലാക്കാനുള്ള ധീരതീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

റെയില്‍വേ ബജറ്റ് വേറിട്ട്‌ അവതരിപ്പിക്കുന്ന 92 വര്‍ഷം പഴക്കമുള്ള കീഴ്വഴക്കം നിര്‍ത്തലാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നു. അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ റെയില്‍വേ ബജറ്റ് പൊതുബജറ്റിനൊപ്പം ആയിരിക്കും അവതരിപ്പിക്കപ്പെടുക. ചുരുക്കത്തില്‍, ഇനിമുതല്‍ റെയില്‍വേ ബജറ്റ് എന്നത് പൊതുബജറ്റിന്‍റെ ഒരു ഭാഗം മാത്രമാകും. റെയില്‍വേ ബജറ്റ് വേറിട്ട്‌ അവതരിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന അധികച്ചിലവ് ഇല്ലാതാക്കാനും, റെയില്‍വേയെക്കൂടി ധനമന്ത്രാലയത്തിന്‍റെ അധികാരപരിധിക്കുള്ളില്‍ കൊണ്ടു വരാനും ഉദ്ദേശിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഈ ധീരമായ തീരുമാനവുമായി മുന്‍പോട്ടു പോകാന്‍ തീരുമാനമെടുത്തിരിക്കുന്നത്.

1924-ല്‍ ബ്രിട്ടീഷുകാരായി തുടങ്ങിവച്ച രീതിക്കാണ് ഇതോടെ അന്ത്യംകുറിക്കപ്പെടുന്നത്. ഈ തീരുമാനത്തെപ്പറ്റി പഠിക്കാന്‍ ധനമന്ത്രാലയം അഞ്ചു വിദഗ്ദരടങ്ങിയ ഒരു കമ്മറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുകൂലമാകുകയും, റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്‍റെ സമ്മതം ലഭിക്കുകയും കൂടി ചെയ്തതോടെ തീരുമാനം ഉണ്ടാവുകയായിരുന്നു. ചൊവ്വാഴ്ച സുരേഷ് പ്രഭു ഈ വിഷയത്തെപ്പറ്റി രാജ്യസഭയില്‍ പ്രസ്താവനയും നടത്തിയിരുന്നു.

ഈ തീരുമാനം നടപ്പിലാകുന്നതോടെ റെയില്‍വെക്കും മറ്റു മന്ത്രാലയങ്ങളെപ്പോലെ ധനമന്ത്രാലയത്തില്‍ നിന്ന്‍ ധനസഹായം ലഭിക്കും. റെയില്‍വേയുടെ വരവുചിലവു കണക്കുകളില്‍ ഇനിമുതല്‍ ധനമന്ത്രാലയത്തിന്‍റെ നിരീക്ഷണവും ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button