Gulf

പിതാവ് ഓടിച്ച കാര്‍ കയറി മലയാളി കുഞ്ഞിന് ദാരുണാന്ത്യം

ദുബായ്● ദുബായിലെ ഹൂർഅൽഅൻസിലില്‍ പിതാവ് ഓടിച്ച കാര്‍ അബദ്ധത്തില്‍ കയറി കുഞ്ഞ് മരിച്ചു. തൃശൂർ പുന്നയൂർകുളം വടക്കേകാട് സ്വദേശി ആബിദിന്റെ മകൾ സമ ആണ്‌ മരിച്ചത്‌. ഒന്നര വയസായിരുന്നു. വിവാഹം കഴിഞ്ഞ് ഏറെനാളായി കുഞ്ഞില്ലാതിരുന്ന ദമ്പതികള്‍ക്ക് നിരവധി ചികിത്സകള്‍ക്ക് ശേഷം പിറന്ന കുഞ്ഞാണ് മരിച്ചത്.

ഇവര്‍ താമസിച്ചിരുന്ന വില്ലയില്‍ കാര്‍ പിന്നോട്ടെടുക്കവേ തറയില്‍ വീണുകിടക്കുകയായിരുന്ന കുഞ്ഞിന്റെ പുറത്തുകൂടെ കയറിയിറങ്ങുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button