ലഖ്‌നൗ: ബി.ജെ.പി നേതാവ് ബ്രിജ്പാല്‍ തിയോട്ടിയെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ഒരു വനിതാ കോണ്‍സ്റ്റബിളെന്ന് സൂചന.
ഗാസിയാബാദില്‍ വച്ച് വ്യാഴാഴ്ച രാത്രിയാണ് തിയോട്ടി ആക്രമിക്കപ്പെട്ടത്. തിയോട്ടിയുടെ കാറ് തടഞ്ഞു നിര്‍ത്തിയ അക്രമി സംഘം കാറിന് നേരെ നൂറ് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് സുനിത എന്ന വനിതാ കോണ്‍സ്റ്റബിളിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
രാകേഷ് ഹന്‍സ്പുരിയ എന്ന കൊട്ടേഷന്‍ സംഘത്തലവന്‍ 2003ല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാര നടപടിയാണ് തിയോട്ടിക്ക് നേരെയുണ്ടായ വധശ്രമമെന്നാണ് പോലീസ് സംശയിക്കുന്നത്. രാകേഷിന്റെ കൊലപാതകത്തിന് പിന്നില്‍ തിയോട്ടിയാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് തിയോട്ടിയെ വധിക്കാന്‍ ശ്രമിച്ചതെന്നാണ് പോലീസ് നിഗമനം. രാകേഷിന്റെ ഭാര്യയാണ് കസ്റ്റഡിയിലായ സുനിത.
Post Your Comments