ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി വിരമിക്കൽ തീരുമാനം പിൻവലിച്ച് ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നു. അര്‍ജന്റീനയുടെ പുതിയ പരിശീലകന് എഡ്ഗാര്ഡൊ ബൗസയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ടീമിലേക്ക് തിരിച്ചു വരാനുള്ള താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ടീമിനോടുള്ള സ്നേഹംകൊണ്ടാണ് തിരിച്ചു വരുന്നതെന്നും ഫുട്ബോളിൽ തനിക്കിനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും മെസ്സി പറയുകയുണ്ടായി.
അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മെസ്സി വീണ്ടും അർജന്റീനക്ക് വേണ്ടി കളിക്കാനിറങ്ങും.കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനൽ തോൽവിക്ക് ശേഷമാണ് മെസ്സി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ആരാധകരെ ആവേശത്തിലാക്കി മെസ്സി വീണ്ടുമൊരു തിരിച്ചു വരവിനൊരുങ്ങുകയാണ് .
Post Your Comments