Alpam Karunaykku VendiKeralaNews

ദുരിതങ്ങൾ മാറാതെ ഇരുപത്തിയേഴുകാരി

തൃശ്ശൂർ: രണ്ട് തവണ വൃക്ക മാറ്റിവച്ചിട്ടിച്ചും മൂന്നാമതും വൃക്ക മാറ്റിവയ്ക്കാൻ കാരുണ്യം തേടുന്ന യുവതി. തൃശൂർ രാമവർമപുരം സ്വദേശി ആൻസിക്കാണ് ഈ ദുർവിധി. ആൻസി രണ്ട് തവണ മാറ്റിവച്ച വൃക്കയുടെയും പ്രവർത്തനം നിലച്ചു. മൂന്നാമതും അവയവമാറ്റം നടത്തിയാലെ അൻസിക്ക് ഇനി ജീവിക്കാൻ സാധിക്കു. ഭർത്താവ് ഉപേക്ഷിച്ചതോടെ ചികിത്സക്ക് പോലും പണമില്ലാതായി.

27 വയസ്സുള്ള ആൻസി ഇതിനോടകംതന്നെ രണ്ടു തവണ വൃക്ക മാറ്റിവച്ചു.പത്തൊമ്പതാം വയസ്സിലാണ് ആദ്യമായി വൃക്ക രോഗം ബാധിച്ചത്. നാട്ടുകാരുടെ കാരുണ്യത്തിലാണ് വൃക്ക മാറ്റിവച്ചത്. ആ വൃക്ക വിവാഹം കഴിഞ്ഞു കുറചു നാളുകൾക്കു ശേഷം തകരാറിലായി. പിന്നീട്‌ ഭർത്താവ് തന്നെ മുൻകൈയെടുത്ത് ശസ്ത്രക്രിയ നടത്തി. അതും എട്ട് മാസം കഴിഞ്ഞപ്പോൾ തകരാറിലായി. അതോടെ ഭർത്താവും ഉപേക്ഷിച്ചു.

ഹൃദയശസ്ത്രക്രീയ കഴിഞ്ഞ അമ്മ മാത്രമാണ് അൻസിക്ക് ഇനിയുള്ളത്. രണ്ട് മുറി വാടകവീട്ടിലാണ് ഇവർ കഴിയുന്നത്. രണ്ട ദിവസം കൂടുമ്പോൾ ഡയാലിസിസ് നടത്തണം. പത്ത് ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിലേ ഇവർക്ക് മരണത്തിൽ നിന്ന് രക്ഷപെടാൻ കഴിഞ്ഞു. പക്ഷെ ആരെങ്കിലും എന്തെങ്കിലും നൽകിയില്ലങ്കിൽ ഭക്ഷണത്തിന് പോലും വകയില്ലാത്ത അവസ്ഥയിലാണ് ഈ രണ്ടു സ്ത്രികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button