കേരളം ക്രിമിനലുകളുടെ താവളമായി മാറിയെന്ന തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എടിഎം കവര്‍ച്ച കേസില്‍ പ്രതികള്‍ പിടിയിലായെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്. അഞ്ചാമന്‍ ഇപ്പോഴും നിര്‍ബാധം കൊള്ളതുടരുകയാണ്. ചെന്നിത്തല കുറ്റപ്പെടുത്തി. ഒരു പ്രതി പിടിയിലായത് ചക്ക ഇട്ടപ്പോള്‍ മുയല്‍ ചത്തതു പോലെയാണെന്നും ഇതില്‍ വീമ്പിളക്കാന്‍ മുഖ്യമന്ത്രി മുതിരരുതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 58 കൊലപാതകങ്ങളാണ് നടന്നതെന്നും മുഖ്യമന്ത്രി നേരിട്ട് നയിക്കുന്ന പൊലീസിന്റെ അഴിഞ്ഞാട്ടം അസഹനീയമായിക്കഴിഞ്ഞെന്നും ചെന്നിത്തല വിമര്‍ശിച്ചു. സംസ്ഥാനത്തെ ഇന്റലിജന്‍സ് സംവിധാനം നിര്‍ജ്ജീവമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഡിജിപിയുടെ മൂക്കിന് താഴെ, പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് തൊട്ടടുത്താണ് അന്താരാഷ്ട്ര കൊള്ള നടന്നിരിക്കുന്നത്. വിദേശ പൗരന്‍മാരെ നിരീക്ഷിക്കേണ്ട ചുമതല ഇന്റലിജന്‍സിന്റേതാണെന്നും ഇക്കാര്യത്തില്‍ അവര്‍ പരാജയപ്പെട്ടെന്നും ചെന്നിത്തല വിമര്‍ശിച്ചു.
Post Your Comments