NewsIndia

സ്വാതന്ത്ര ദിനത്തിൽ ഇന്ത്യയെ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്താൻ

സ്വാതന്ത്ര ദിനാഘോഷങ്ങൾ ബഹിഷ്‌ക്കരിക്കൻ കാശ്മീർ ജനതക്ക് വിഘടന വാദികളുടെ ആഹ്വാനം . കാശ്മീരിൽ കൂടുതൽ പ്രശ്നങ്ങൾക്ക് സൂചന നൽകിക്കൊണ്ടാണ് അക്രമികൾ പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. സ്കൂളുകളിൽ നടക്കുന്ന ഇന്ത്യൻ ആഘോഷ പരിപാടികളിൽ നിന്നും കുട്ടികളെ മാറ്റി നിർത്തണമെന്നും ത്രിവർണ്ണ പാതാകയുമായി ബന്ധപ്പെട്ടകാര്യങ്ങളിൽ
നിന്നും അകന്നു നിൽക്കാനും ആഹ്വാനത്തിൽ പറയുന്നു.കൂടാതെ പതിമൂന്ന് പാതിന്നാല് തീയതികളിൽ ജനഹിത പരിശോധന ആവശ്യപ്പെട്ട് മാർച്ച് നടത്താനും പറയുന്നുണ്ട്.

സ്വാതന്ത്ര ദിനത്തിൽ ഇന്ത്യയിൽ ചാവേറാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി പാകിസ്താനും രംഗത്ത് വന്നിട്ടുണ്ട്. സ്വാതന്ത്ര ദിനത്തിൽ വാഗാ അതിർത്തിയിൽ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് .രണ്ടു ചാവേറുകൾ ബോംബാക്രമണം നടത്താൻ പദ്ധതീയിടുന്നതായാണ് റിപ്പോർട്ട് . തെഹ്‌രീകെ താലിബാൻ ആണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്ന വിവരമാണ് പാക്കിസ്താൻ ഇന്ത്യക്ക് നൽകിയിട്ടുള്ളത്. ഓഗസ്റ്റ് പാതിമൂന്നിനും പതിനഞ്ചിനും ഇടയിൽ എപ്പോൾ വേണമെങ്കിലും ആക്രമണം ഉണ്ടാകുമെന്ന് രഹസ്യാനേക്ഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button