തിരുവനന്തപുരം ● കേരള വിദ്യാഭ്യാസരംഗം നേരിടുന്ന വിവിധ പ്രതിസന്ധികളെക്കുറിച്ച് എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി അംഗം പി. ശ്യാംരാജിന്റെ നേതൃത്വത്തില്‍ എബിവിപി പ്രതിനിധികള്‍ വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തി. എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല നിലവില്‍ കൊണ്ടുവന്ന ഇയര്‍ ബാക് സംവിധാനം ഈവര്‍ഷം നടപ്പിലാക്കരുതെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു. കൂടാതെ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ആനുകൂല്യം വെട്ടികുറച്ചിട്ടുണ്ട്. അത് പൂര്‍ണമായി പുനസ്ഥാപിക്കേണ്ടതുണ്ട്. എസ്‌സി എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ ട്യൂഷന്‍ ഫീസ് ലഭിക്കുന്നില്ല. അതിനും ഉടനടി പരിഹാരം കാണണം. സംസ്ഥാന ജോയിന്റ് സെക്രട്ടറി സി. അനുജിത്ത്, ദേശീയ നിര്‍വാഹക സമിതി അംഗം വിനീത് മോഹന്‍, സംസ്ഥാന സമിതി അംഗം ആര്‍. അശ്വിന്‍ എന്നിവരായിരുന്നു പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്.
Post Your Comments