കൊച്ചി: തൊടുപുഴ തൊമ്മന്‍കൂഞ്ഞില്‍ പുഴയില്‍ വീണ യുവതിയെ ഭര്‍ത്താവല്ലാതെ മറ്റാരും തൊടരുതെന്ന് വാശിപിടിച്ചെന്നത് കെട്ടുകഥയാണെന്ന് യുവതിയെ രക്ഷിച്ച പട്ടാളക്കാരനായ രാഹുല്‍. ഒരാള്‍ മരിച്ചുകിടക്കുന്നത് കണ്ടാല്‍ തിരിഞ്ഞുനോക്കാന്‍ ഇനി ഞാനൊന്ന് മടിക്കും. സത്യം അന്വേഷിക്കാതെയാണ് ആരോ ഇത്തരത്തിലുളള വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്നും രാഹുല്‍ പറഞ്ഞു.
തൊടുപുഴക്കടുത്ത് തൊമ്മന്‍കുത്തില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ബൈക്കില്‍നിന്ന് തെറിച്ചുവീണ യുവതി തന്നെ രക്ഷിക്കാന്‍ പുഴയിലേക്കു ചാടി നീന്തിയത്തെിയ രാഹുലിനോട് ഭര്‍ത്താവല്ലാതെ മറ്റാരും തന്നെ തൊട്ടുപോകരുതെന്ന് അലറിയെന്നും മരണത്തെ മുഖാമുഖം കണ്ട ഇവരെ ഒടുവില്‍ രാഹുല്‍ ബലമായി രക്ഷപ്പെടുത്തിയെന്നുമാണ് പുറത്ത് വന്ന വാർത്തകൾ.
ശനിയാഴ്ച രാത്രി തൊടുപുഴയില്‍നിന്ന് സ്വദേശമായ തൊമ്മന്‍കുത്തിലേക്ക് പോകുമ്പോഴാണ് പാലത്തിൽ നെറ്റിയില്‍ മുറിവുമായി മറിഞ്ഞ ബൈക്കിന് മുന്നില്‍ യാത്രക്കാരന്‍ നില്‍ക്കുന്നത് കണ്ടത്. പുഴയിൽ നിന്ന് ശബ്ദം കേട്ടപ്പോൾ ആരെങ്കിലും വീണിട്ടുണ്ടാകുമെന്ന് കരുതി വെള്ളത്തിലേക്ക് എടുത്ത് ചാടി. തന്റെ മുട്ടിനു മുകളിലേ വെള്ളമുണ്ടായിരുന്നുള്ളൂ. ശക്തമായ ഒഴുക്കില്ല. നീന്തേണ്ട ആവശ്യമില്ല. നടന്ന് യുവതിയുടെ അടുത്തത്തെുമ്പോഴേക്കും അവര്‍ താനേ പിടിച്ച് എഴുന്നേറ്റിരുന്നു. ഈ സമയത്താണ് നാട്ടുകാര്‍ സ്ഥലത്തത്തെിയത്. യുവതിയുടെ അവശത കണ്ട് ആരോ ഒരാൾ പിടിക്കണോ എന്ന് ചോദിച്ചപ്പോൾ വേണ്ട, ഇനി ഇക്ക സഹായിച്ചോളും എന്ന് യുവതി പറഞ്ഞു. ഇത്രയുമാണുണ്ടായത്. മറ്റ് പ്രചാരണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ് യുവതിയും ഭർത്താവും പട്ടാളക്കാരനും വ്യക്തമാക്കി.
Post Your Comments