തിരുവനന്തപുരം : ശരീരത്തില്‍ ആത്മഹത്യാക്കുറിപ്പ് എഴുതി യുവതി തൂങ്ങി മരിച്ചു. ആലുന്തറ മാമ്മൂട് അജിഭവനില്‍ അഞ്ജുവിനെയാണ് കിടപ്പു മുറിയ്ക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എട്ടുവര്‍ഷം മുന്‍പാണ് അജിയും അഞ്ജുവും പ്രണയിച്ച് വിവാഹിതരായത്. അജിയുടെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് പറഞ്ഞ് ഇരുവരും വഴക്കുണ്ടാക്കുമായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അഞ്ജുവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവ് അജിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments