കൊച്ചി: വരവിൽകവിഞ്ഞ സ്വത്ത് സമ്പാദനകേസിൽ എറണാകുളം ഇന്റലിജൻസ് ഡിവൈഎസ്പി ബിജോ അലക്സാണ്ടർക്കെതിരേ വിജിലൻസ് കേസെടുത്തു. ഡിവൈഎസ്പിയുടെ തൃപ്പൂണിത്തുറയിലെ വസതിയിലും ഓഫീസിലും വിജിലൻസ് സംഘം ഒരേസമയം വിജിലൻസ് റെയ്ഡ് നടത്തുകയാണ്. റെയ്‌ഡിൽ അനധികൃത സ്വത്ത് സംബദ്ധിച്ച രേഖകൾ ലഭിച്ചതിനെതുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് വിവരം.
വാരാപുഴ, പറവൂർ പെൺവാണിഭകേസുകൾ അന്വേഷിച്ച ബിജോ അലക്‌സാണ്ടറിനെതിരെ നേരത്തെതന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. പണം വാങ്ങി കേസ് വഴിതിരിച്ചുവിട്ടുവെന്നും ഇതിനായി മറ്റ് പലരെയും കേസിൽ ഉൾപ്പെടുത്തിയെന്നുമായിരുന്നു ആരോപണങ്ങൾ.
Post Your Comments