അഹമ്മദാബാദ്: സ്വാതന്ത്ര്യദിനത്തിന്‍റെ ശുഭദിനത്തില്‍ കാശ്മീരിലെ “ലാല്‍ ചൗക്കില്‍” ത്രിവര്‍ണ്ണപതാക ഉയര്‍ത്തുമെന്ന് പ്രതിജ്ഞ ചെയ്തിരിക്കുകയാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ള 13-വയസ്സുകാരി തന്‍സീം മെറാനി. കാശ്മീരില്‍ പാക്കിസ്ഥാന്‍റെയും ഇസ്ലാമിക് സ്റ്റേറ്റിന്‍റെയും പതാകകള്‍ ഉയര്‍ത്തുന്ന വാര്‍ത്തകള്‍ കണ്ടുംകെട്ടും മനംമടുത്താണ് താന്‍ ഇത്തരത്തിലൊരു പ്രതിജ്ഞ കൈക്കൊണ്ടതെന്ന് തന്‍സീം പറയുന്നു.
കാശ്മീര്‍ താഴ്വരയിലെ ആളുകള്‍ സമ്മര്‍ദ്ദത്തിലാണ്. അതുകൊണ്ടാണ് അവര്‍ക്ക് സ്വന്തം ദേശീയപതാക പോലും ഉയര്‍ത്താന്‍ സാധിക്കാത്തത്, തന്‍സീം വിശദീകരിക്കുന്നു.
“കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് എനിക്കറിയാം. പക്ഷേ അവിടെ പാകിസ്ഥാന്‍റെയും ഐസിസിന്‍റെയും പതാകകള്‍ ഉയര്‍ത്തുന്നതായി വാര്‍ത്തകളില്‍ക്കൂടി ഞാന്‍ മനസ്സിലാക്കി. അപ്പോള്‍ അതിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി. നമ്മുടെ ദേശീയപതാക അപമാനിക്കപ്പെടുമ്പോള്‍ വീടുകളിലിരുന്ന്‍ അതുചെയ്യുന്നവര്‍ക്കെതിരെ അഭിപ്രായം പറഞ്ഞാല്‍ മാത്രം മതിയാകില്ല. എന്തുകൊണ്ട് ദേശീയപതാക അപമാനിക്കപ്പെടുമ്പോള്‍ നമുക്ക് അവിടെപ്പോയി അതവിടെ ഉയര്‍ത്തിക്കൂടാ,” തന്‍സീം ചോദിക്കുന്നു.
തന്‍റെ ഈ ആശയം നടപ്പിലാക്കാനുള്ള അനുമതി എളുപ്പം ലഭിക്കും എന്ന്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിനും തന്‍സീമിന് വ്യക്തമായ മറുപടിയുണ്ട്.
“എന്‍റെ രാജ്യത്തിന്‍റെ മണ്ണില്‍ എവിടെ കാലുകുത്തണമെങ്കിലും എനിക്ക് അനുമതിയുടെ ആവശ്യമല്ല. അനുമതി നിഷേധിച്ചാല്‍ ഞാന്‍ നിരാഹാരസമരം തുടങ്ങും,” തന്‍സീം പറഞ്ഞു.
“ആത്മാഭിമാനമുള്ള ഒരിന്ത്യാക്കാരിയാണ് ഞാന്‍. അതുകൊണ്ട്, എല്ലാവര്‍ക്കും സമാധാനത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും സന്ദേശം നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,” തന്‍സീം വിശദീകരിച്ചു.
തന്‍സീമിന്‍റെ തന്‍റേടത്തോടെയുള്ള ഈ ഉദ്യമത്തിന് അവളുടെ അച്ഛന്‍ പൂര്‍ണ്ണപിന്തുണയുമായി രംഗത്തുണ്ട്.
തന്‍സീമിന്‍റെ ഉദ്യമത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട് അവളുടെ സ്കൂള്‍ ചെയര്‍മാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു കഴിഞ്ഞു. മാത്രമല്ല, നാളെ ഡല്‍ഹിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരെ തന്‍സീം നേരിട്ട്കാണുന്നുമുണ്ട്.
Post Your Comments