ദുബായ് : ഇന്ത്യയുടെ 71-ാം സ്വാതന്ത്ര്യദിനത്തിനു വേറിട്ടയൊരു ആഘോഷ വാര്‍ത്തയാണ് ദുബായില്‍ നിന്നും വരുന്നത്. ദുബായിലെ ബ്രോഡ് വേ ബേക്കറിയാണ് ഈ ആഘോഷത്തിനു ചുക്കാന്‍ പിടിച്ചത്. ഒരു കേക്ക് നിര്‍മിച്ചാണ് ബേക്കറി ആഘോഷം നടത്തുന്നത്. വെറും കേക്കല്ല ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ കേക്കാണിത്. സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമായ ദംഗലിലെ ആമിര്‍ഖാന്റെ കഥാപാത്രത്തിന്റെ രൂപത്തിലുള്ളതാണ് കേക്ക്. ഇതിനു ഓര്‍ഡര്‍ നല്‍കിയത് പേര് വെളിപ്പെടുത്താത്ത ഒരു സ്ത്രീയാണെന്ന് ബേക്കറി അധികൃതര്‍ അറിയിച്ചു.
54 കിലോ യാണ് ഇതിന്റെ ഭാരം. മൂന്ന് ആഴ്ചയിലേറെ സമയമെടുത്താണ് കേക്ക് തയ്യാറാക്കിയതെന്ന് ബേക്കറി ഉടമ പറഞ്ഞു. പഞ്ചസാര, ചോക്കലേറ്റ് സ്‌പോഞ്ച്, ബെല്‍ജിയം ചോക്കലേറ്റ് തുടങ്ങിയവ കേക്കുണ്ടാക്കാന്‍ ഉപയോഗിച്ചു. 240 അതിഥികള്‍ക്ക് ഈ കേക്ക് വിളമ്പാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ബേക്കറി കലാകാരന്മാര്‍ ഒരാഴ്ചയിലേറെ ആമിര്‍ഖാന്റെ വ്യക്തിത്വ പഠനം നടത്തിയ ശേഷമാണ് കേക്ക് നിര്‍മാണം ആരംഭിച്ചത്. ബേക്കറി ഉടമകള്‍ തങ്ങളുടെ ഫേസ് ബുക്ക് പേജില്‍ കേക്ക് നിര്‍മാണത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments