KeralaNews

കോടതിക്ക് മുകളിലല്ല അഭിഭാഷകർ; സ്പീക്കർ

കോഴിക്കോട്: ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ആരും കൈ കടത്തരുതെന്ന് സ്പീക്കർ പി രാമകൃഷ്ണൻ. കോടതികളുടെ ഉടമസ്ഥർ അഭിഭാഷകരല്ലന്നും ജുഡീഷ്യറി ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ മുന്നോട്ടുവരണമെന്നും സ്പീക്കർ കോഴിക്കോടെ പറഞ്ഞു.

മാധ്യമങ്ങൾക്ക് ജനങ്ങളെ അറിയിക്കാനുള്ള അവകാശമുണ്ട്. വാര്‍ത്തകളുടെ കാര്യത്തില്‍ മാധ്യമങ്ങളും ഉത്തരവാദിത്വം കാണിക്കണം. കോടതിക്ക് മുകളിലല്ല ഒരു അഭിഭാഷകരും. തെറ്റ് പറ്റിയാൽ തിരുത്താനുള്ള മര്യാദ ജുഡീഷ്യറി കാണിക്കണം. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനു മേല്‍ ആരും കയറി ഇരിക്കരുതെന്നും . ജനാധിപത്യ സമൂഹത്തില്‍ മാധ്യമങ്ങളെ തിരകസ്‌കരിക്കുന്നത് ശരിയല്ലെന്നും മാധ്യമങ്ങൾക്കുള്ള വിലക്ക് എത്രയും പെട്ടന്ന് തീർക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button