ചണ്ഡിഗഡ്: ഹരിയാനയില്‍ പശു സംരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു. വ്യാജ പശു സംരക്ഷകര്‍ ട്രക്കുകാരില്‍നിന്നും പണം പിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നും, വ്യാജ ഗോ സംരക്ഷകർ എന്ന വ്യാജേന അകാരണമായി വിവാദം ഉണ്ടാക്കുന്നതിനാലുമാണ് നടപടി.പശു കമ്മീഷനാണ് കാര്‍ഡ് വിതരണം ചെയ്യുന്നത്.
ചില ക്രിമിനലുകള്‍ പശു സംരക്ഷകരായി ചമയുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇവരെ തടയുന്നതിനാണ് കാര്‍ഡ് ഏര്‍പ്പെടുത്തുന്നതെന്നും ആര്‍എസ്‌എസ് സൈദ്ധാന്തികനും പശു കമ്മീഷന്‍ തലവനുമായ ബാനി രാം മാംഗ്ള പറയുന്നു. പശുക്കളെയും മറ്റു മൃഗങ്ങളെയും ട്രക്കില്‍ കൊണ്ടുപോകുന്ന ഓരോ സംഘത്തില്‍നിന്നും 8,000 രൂപയോളമാണ് വ്യാജ പശു സംരക്ഷകര്‍ ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നത്. ഇവര്‍ക്കെതിരായ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പശു സംരക്ഷകര്‍ക്ക് കാര്‍ഡ് അനുവദിക്കുന്നത്.
Post Your Comments