NewsInternational

ജര്‍മ്മനിയില്‍ ബുര്‍ഖ നിരോധിച്ചേക്കും

ബര്‍ലിന്‍: രാജ്യത്ത് തുടര്‍ക്കഥകളായിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജർമ്മനി ബുർഖ നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്.

ജര്‍മ്മന്‍ ആഭ്യന്തര മന്ത്രി തോമസ് മൈസീർ കൈക്കൊള്ളുന്ന പരിഷ്ക്കാരങ്ങളുടെ ഭാഗമായും കൂടിയാണ് ഇത്തരം നടപടികൾ. നിലവിലെ നിയമമനുസരിച്ച് ജര്‍മ്മനിയില്‍ ബുർഖ ധരിക്കുന്നതിന് നിരോധനങ്ങളൊന്നുമില്ല. പക്ഷേ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ആഞ്ചല മെർക്കൽ സർക്കാരിന്‍റെ തീരുമാനം.

ഇത് സംബന്ധിച്ച തീരുമാനം ഉടന്‍ കൈക്കൊള്ളുന്നതോടൊപ്പം കുടിയേറ്റക്കാരെ നാടു കടത്താനുള്ള നടപടികളും ജർമ്മനി ശക്തിപ്പെടുത്തുമെന്നാണ് സൂചനകള്‍. ഇനിയങ്ങോട്ട് ഇരട്ട പൗരത്വം തങ്ങളുടെ രാജ്യത്ത് അനുവദിക്കില്ല എന്ന നിലപാടും ജര്‍മ്മനി സ്വീകരിക്കും.

കഴിഞ്ഞ മാസം ട്രെയിനിൽ അഫ്ഗാന്‍ സ്വദേശിയായ യുവാവിന്‍റെ മഴു ഉപയോഗിച്ചുള്ളആക്രമണം യാത്രക്കാരെ അപായപ്പെടുത്തിയിരുന്നു.

പിന്നീട് ആൻസ്ബാഷിലെ സംഗീത പരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിലും നിരവധി പേർക്ക് പരിക്കേറ്റു. ഈ സാഹചര്യത്തിലാണ് സർക്കാരിന്‍റെ അടിയന്തിര പരിഷ്ക്കരണ നടപടികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button