Kerala

മുന്നണി ഐക്യം ശക്തിപ്പെടുത്താന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) മുന്നണി വിട്ടതോടെ കോണ്‍ഗ്രസിലെ ഐക്യം മെച്ചപ്പെടുത്താനുളള നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി യുഡിഎഫ്. ഇതിന്‍റെ ഭാഗമായി എല്ലാ ഘടകകക്ഷികളുമായും യുഡിഎഫ് നേതൃത്വം ചര്‍ച്ച നടത്തും. ഈ മാസം പത്തൊന്‍പതിന് ചര്‍ച്ചകള്‍ ആരംഭിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗത്തിന് ശേഷം രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ മാണി തിരിച്ചുവരാനുള്ള സാധ്യത നിലനിര്‍ത്തണമെന്ന് യോഗത്തില്‍ ധാരണയായി. കേരള കോണ്‍ഗ്രസുമായി തദ്ദേശ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന ധാരണ തുടരാനും യോഗം തീരുമാനിച്ചു. കേരള കോണ്‍ഗ്രസുമായുളള ബന്ധത്തില്‍ നിലവിലെ സ്ഥിതി തുടരും. കേരള കോണ്‍ഗ്രസാണ് മുന്നണി വിട്ടുപോയതെന്നും ചര്‍ച്ചകള്‍ക്കായി അവരെ അങ്ങോട്ട് സമീപിക്കേണ്ടെന്നുമുളള നിലപാടാണ് യോഗത്തില്‍ ഉണ്ടായത്. കേരള കോണ്‍ഗ്രസ് വിട്ടുപോയതോടെ മറ്റ് ഘടകകക്ഷികളില്‍ ഉണ്ടാകാനാടിയുളള ആശങ്ക പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ചര്‍ച്ച നടത്താന്‍ മുന്നണി നേതൃത്വം തീരുമാനിച്ചത്.

shortlink

Post Your Comments


Back to top button