തിരുവനന്തപുരം : വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായിസംസ്ഥാനത്ത് 1460 ഓണച്ചന്തകൾ തുറക്കുമെന്ന് മുഖ്യമന്ത്രി. മന്ത്രി സഭാ യോഗ തീരുമാനങ്ങൾക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യ മന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്.ഇതിനായി ബജറ്റിൽ 150 കോടി രൂപ നീക്കി വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഓണം ഫെയറിനായി 4.2 കോടി രൂപയും,സപ്ലൈക്കോയ്ക്ക്81.42 കോടി രൂപയും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു .
മാവേലി സ്റ്റോര്‍ ഇല്ലാത്ത 38 പഞ്ചായത്തുകളിൽ മിനി ഓണം ഫെയര്‍ തുറക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് ഓണക്കാലത്ത് അഞ്ചു കിലോ അരി സൗജന്യമായി നല്‍കുമെന്നും ആദിവാസി കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്യുമെന്നും പിണറായി വിജയൻ പറയുകയുണ്ടായി.
എ.പി.എല്‍ വിഭാഗക്കാര്‍ക്ക് ഇപ്പൊ നൽകുന്ന എട്ടു കിലോ അരി കൂടാതെ രണ്ടു കിലോ അരികൂടെ നൽകും ഓണക്കാലത്തെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ കര്‍ശന നടപടികൾ സ്വീകരിക്കുമെന്നുംവിലക്കയറ്റം തടയാന്‍ സപ്ലൈകോയ്ക്ക് 81 കോടിരൂപ അനുവദിക്കുമെന്നും ക്ഷേമ പെൻഷനുകൾ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു .
Post Your Comments