KeralaNews

പ്രതിശ്രുത വരന് നഗ്നഫോട്ടോകള്‍ അയച്ചുകൊടുത്ത യുവതിയെ വരന്‍ വേണ്ടെന്നുവച്ചു

കോട്ടയം:കടുത്തുരുത്തിയിലാണ് പ്രതിശ്രുത വധൂവരന്മാരുടെ ചാറ്റിംഗ് വിവാഹം മുടങ്ങുന്നതിൽ കലാശിച്ചത്. വധുവിന്റെ വീട്ടുകാർ വഞ്ചനക്കു കേസ് കൊടുത്തതോടെ ആണ് സംഭവം വെളിയിൽ ആയത്.ഉദയനാപുരം സ്വദേശിനിയായ പെണ്‍കുട്ടിയും ആദിത്യപുരം സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചതാണ്. തികച്ചും അറേഞ്ച് മാര്യേജ്.

 

വിവാഹം ഉറപ്പിച്ചശേഷം ഇരുവരും ചാറ്റിംഗ് തുടങ്ങി.സംസാരം അവസാനം പരിധി വിട്ടു പെൺകുട്ടിയുടെ ശരീരം കാണണമെന്നാണ് വരൻ.ആദ്യമൊക്കെ വിസമ്മതിച്ചെങ്കിലും പെൺകുട്ടി അവസാനം ഫോട്ടോ എടുത്തയച്ചു കൊടുത്തു.കുറച്ചു കഴിഞ്ഞപ്പോൾ വരന് സംശയമായി. വിവാഹത്തിന് മുന്നേ തനിക്കു നഗ്ന സെൽഫി അയച്ച പെൺകുട്ടി ആള് ശരിയല്ല എന്ന തോന്നൽ ശക്തമായി. വരൻ പെൺകുട്ടിയുടെ പിതാവിനോട് ഈ വിവാഹത്തിൽ തനിക്കു താൽപര്യമില്ലെന്ന് അറിയിച്ചു.

സംഭവം എന്താണെന്നറിയാൻ പെൺകുട്ടിയുടെ പിതാവിന്റെ സഹോദരി വരനെ വിളിച്ചു. ഉടൻ തന്നെ പെൺകുട്ടിയുടെ നഗ്ന ഫോട്ടോകൾ അവർക്കു അയച്ചു കൊടുക്കുകയും കൂടുതൽ പ്രശ്നം ഉണ്ടാക്കിയാൽ ഈ ഫോട്ടോകൾ ഫെയ്‌സ് ബുക്കിൽ പരസ്യപ്പെടുത്തുമെന്നും യുവാവ് ഭീഷണിപ്പെടുത്തി. അതോടെ പെൺവീട്ടുകാർ കേസ് കൊടുക്കുകയും പോലീസ് വരനെ അറസ്റ് ചെയ്യുകയുമായിരുന്നു.

shortlink

Post Your Comments


Back to top button