Kerala

എ.ടി.എം കൊള്ള : മോഷ്ടാവിന്റെ വിദ്യാഭ്യാസ യോഗ്യത കേട്ട അന്വേഷണ സംഘം ഞെട്ടി

തിരുവനന്തപുരം: തലസ്ഥാനത്തെ എടിഎമ്മുകളിൽ സ്കിമ്മർ മെഷീൻ സ്ഥാപിച്ച് തട്ടിപ്പ് നടത്തി പിടിയിലായ ഗബ്രിയേൽ മരിയ എന്നാ റുമാനിയക്കാരന് ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമേ ഉള്ളൂവെന്ന് കേരളപൊലീസ്. ഇന്നലെ മുംബൈയിലെ എടിഎമ്മിൽനിന്നും നൂറ് രൂപ പിൻവലിച്ചതാണ് ഗബ്രിയേൽ മരിയനെ കുടുക്കിയത്. ഇത്രയും വിദഗ്‍ദ്ധമായ രീതിയില്‍ കവര്‍ച്ച നടത്തിയ സംഘത്തലവന് പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ഉള്ളൂവെന്ന് മനസിലായതിന്‍റെ അമ്പരപ്പിലാണ് കേരള പൊലീസ്. ബൾഗേറിയയിൽ നിന്നാണ് ഇയാള്‍ സ്കിമ്മർ മെഷീൻ ഉപയോഗിച്ച് എടിഎം വിവരങ്ങൾ ചോർത്തുന്ന സാങ്കേതിക വിദ്യ പഠിച്ചതെന്നാണ് പൊലീസ് പറയുന്നത്.

പത്തുമണിക്കൂറിലധികം കേരളപൊലീസ് ചോദ്യംചെയ്ത ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി. പൊലീസിന്‍റെ പലചോദ്യങ്ങൾക്കും ഇയാള്‍ ഉത്തരം നൽകിയില്ല. നാളെ ഇയാളെ വിശദമായി ചോദ്യംചെയ്യും.

shortlink

Post Your Comments


Back to top button