International

ദമ്പതികള്‍ മരണത്തിലും നടന്നു നീങ്ങിയത് ഒരുമിച്ച്

സൗത്ത് ഡക്കോട്ട : ചെറിയ കാര്യങ്ങള്‍ കൊണ്ട് ദാമ്പത്യജീവിതം അവസാനിപ്പിച്ച് ഡിവോഴ്‌സിലേക്ക് നീങ്ങുന്ന ദമ്പതികള്‍ ഉദാഹരണവുമായാണ് അമേരിക്കയിലെ സൗത്ത് ഡെക്കോട്ടയില്‍ നിന്ന് പുറത്തു വരുന്ന വാര്‍ത്ത. ഹെന്റി-ജെന്നെറ്റ് ഡി ലാംഗേ ദമ്പതികളുടെ മരണവാര്‍ത്തയാണ് അത്. പരസ്പരം കൈകള്‍ കോര്‍ത്തു പിടിച്ച്് 63 വര്‍ഷത്തെ ദാമ്പത്യത്തെ പോലെ തന്നെയാണ് അവര്‍ മരണത്തെയും സ്വീകരിച്ചത്.

ജൂലായ് 31 ന് വൈകിട്ട് 5.30ഓടെ ഹെന്റി മരിച്ചു. 87 കാരിയായ ജെന്നെറ്റും 20 മിനിട്ട് കഴിഞ്ഞ് മരിക്കുകയായിരുന്നു. അല്‍ഷിമേഴ്‌സ് ബാധിച്ച് വളരെക്കാലം സൗത്ത് ഡെക്കോട്ടയിലെ ക്ലിനിക്കിലായിരുന്ന ജെനറ്റിനെ കാണാനും ശ്രുശ്രൂഷിക്കാനുമായി ഹെന്റി ദിവസവും മൈലുകള്‍ താണ്ടി എത്തുമായിരുന്നു. എന്നാല്‍ ഹെന്റിയ്ക്കു പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്ലിനിക്കിലേക്കുളള നടത്തം നിര്‍ത്തി.

എന്നാല്‍ ജെന്നെറ്റില്‍ നിന്ന് മാറി നില്‍ക്കാതെ ക്ലിനിക്കിലെ അവരുടെ മുറിയില്‍ ഹെന്റി താമസമാക്കി അവരെ ശുശ്രൂഷിച്ചു. 68 വര്‍ഷത്തെ നീണ്ട ദാമ്പത്യത്തിന് ശേഷം ഇരുവരും ഒരുമിച്ച് മരണത്തെയും വരിച്ചു. തങ്ങളുടെ മാതാപിതാക്കളെ ദൈവമാണ് വിളിച്ചതെന്നാണ് ഇവരുടെ മക്കള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button