ന്യൂഡല്‍ഹി : കശ്മീരിലെ സംഘര്‍ഷങ്ങളെ കുറിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം. വിപ്ലവ നേതാവ് ചന്ദ്രശേഖര്‍ ആസാദിന്‍റെ ജന്മസ്ഥലമായ അലിരാജ്പൂരില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി..ലാപ്ടോപ്പും, ക്രിക്കറ്റ് ബാറ്റും പിടിക്കേണ്ടതിനു പകരം കശ്മീരിലെ കുട്ടികള്‍ കല്ലുപിടിക്കുന്നത് ദുഃഖകരമാണെന്ന് പ്രധാനമന്ത്രി മോദി.
എല്ലാ ഇന്ത്യക്കാരും കശ്മീരിനെ സ്നേഹിക്കുന്നുണ്ടെന്നും എല്ലാ ഇന്ത്യക്കാര്‍ക്കുമുള്ള എല്ലാ സ്വാതന്ത്ര്യവും കശ്മീരിലെ എല്ലാ ജനങ്ങള്‍ക്കും ഉണ്ടെന്നും മോദി വ്യക്തമാക്കി.ചിലരാണ് കശ്മീരില്‍ പ്രശ്നം സൃഷ്ടിക്കുന്നത്. കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്- മോദി വ്യക്തമാക്കി. ജനാധിപത്യത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച ഉള്‍പ്പെടെ നിരവധി വഴികളുണ്ട്.
എന്‍റെ സര്‍ക്കാര്‍ വിശ്വസിക്കുന്നത് മനുഷ്യത്വം, ജനാധിപത്യം, കശ്മീരിയത് എന്ന അടല്‍ബിഹാരി വാജ്പേയ് മന്ത്രത്തിലാണ്- പ്രധാനമന്ത്രി വ്യക്തമാക്കി. കശ്മീരിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി എല്ലാ സഹായവും ചെയ്യാന്‍ കേന്ദ്രം തയാറാണ്. എല്ലാ പ്രശ്നങ്ങള്‍ക്കും വികസനത്തിലൂടെ പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നത്.കശ്മീര്‍ സംഘര്‍ഷത്തില്‍ 55 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments