
കൊച്ചി : തിരുവനന്തപുരം നഗരത്തിലെ എടിഎം തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ എടിഎമ്മുകളിലും തട്ടിപ്പുകള്‍ തടയാന്‍ നടപടി. എസ്ഐമാരുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി പരിശോധന നടത്താന്‍ ഡിജിപി നിര്‍ദ്ദേശം നല്കി. സെക്യൂരിറ്റി ജീവനക്കാരന് ഇല്ലാത്ത എടിഎം കൗണ്ടറുകളില്‍ ജീവനക്കാരെ നിയോഗിക്കണമെന്നു ബാങ്കുകള്‍ക്കു നിര്‍ദേശം നല്കാന് എല്ലാ ജില്ലാ പൊലീസ് മേധാവിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
രാത്രിയില്‍ പ്രധാന ജംക്ഷനുകളിലെ എടിഎം കൗണ്ടറുകള്‍ക്കു സമീപം പൊലീസ് പെട്രോളിങ്ങും ഏര്‍പ്പെടുത്തണം. എടിഎം കൗണ്ടറില്‍ കവര്‍ച്ചാശ്രമം നടത്തിയതോ, വ്യാജ എടിഎം കാര്‍ഡ് നിര്‍മിച്ചതോ ആയ സമീപകാലത്തെ കേസുകളുടെ വിവരം അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മതിയായ സുരക്ഷാ ക്രമീകരണങ്ങളുണ്ടോ, ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടോ, പുറത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ എടിഎം കൗണ്ടറിനകത്ത് സ്ഥാപിച്ചിട്ടുണ്ടോ എന്നിവ പരിശോധിക്കും. എടിഎമ്മിലെ നിരീക്ഷണ ക്യാമറകള്‍ വിശദമായി പരിശോധിച്ച് അസാധാരണമായി വല്ലതും ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്നും ബാങ്ക് അധികൃതരോടു ജില്ലാ പൊലീസ് മേധാവിമാര്‍ നിര്‍ദേശിക്കണമെന്നും ഡിജിപി നിര്‍ദ്ദേശം നല്കി.
Post Your Comments