മുംബൈ : റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല. കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ല. നിലവിലെ റിപ്പോ നിരക്കായ ആറര ശതമാനം തുടരും. റിവേഴ്സ് റിപ്പോ നിരക്ക് ആറ് ശതമാനത്തിലും കരുതല്‍ ധനാനുപാതം നാല് ശതമാനത്തിലും തുടരും.റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന നിലയില്‍ രഘുറാം രാജന്‍റെ അവസാനത്തെ നയപ്രഖ്യാപനമായിരുന്നു ഇന്നത്തേത്. സെപ്തംബര്‍ നാലിന് റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ എന്ന നിലയിലെ അദ്ദേഹത്തിന്‍റെ കാലാവധി അവസാനിക്കും.
നിരക്കുകളില്‍ മാറ്റം വരുത്താത്തതിനാല്‍ ബാങ്കുകളുടെ വായ്പ പലിശ നിരക്കിലും മാറ്റമുണ്ടാകില്ല.ഉയര്‍ന്ന ഭക്ഷ്യ നിരക്ക് നിലനില്‍ക്കുന്നതിനാല്‍ നിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ കൈകൊള്ളാന്‍ സാധ്യതയില്ലെന്ന് നേരത്തെ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. നാണയപ്പെരുപ്പ നിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുന്നതിനാല്‍ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്.
Post Your Comments