വെള്ളരിക്കുണ്ട്:പ്രായപൂര്‍ത്തിയാവാത്ത സഹോദരിയെ അഞ്ചുവര്‍ഷം ലൈംഗീകമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരനെ പോലീസ് അറസ്റ്റു ചെയ്തു.
സഹോദരന്റെ ശല്യം സഹിക്കാനാവാതെ വന്നതോടെ പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് സുരക്ഷക്കായി പെണ്‍കുട്ടിയെ പാലക്കാട് കാരക്കുറിശിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മാറ്റി. ഇവിടെ വെച്ച് കലശലായ വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്.
ബളാല്‍ പഞ്ചായത്തിലെ മാലോത്തിനടുത്താണ് സംഭവം.
സംഭവത്തില്‍ കേസെടുത്ത പോലീസ് യുവാവിനെ കൊന്നക്കാട് ടൗണില്‍ നിന്ന് അറസ്റ്റു ചെയ്തു. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് ജില്ലാ ജയിലില്‍ റിമാന്റ് ചെയ്തു.
പാലക്കാട് കല്ലടിക്കോട് പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് വെള്ളരിക്കുണ്ട് പോലീസിന് കൈമാറിയതിനെ തുടര്‍ന്ന് വെള്ളരിക്കുണ്ട് സി.ഐ എം.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പാലക്കാട്ടെത്തി പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്തു.
Post Your Comments