തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും അഴിച്ച് പണി. ഡിജിപി മാരായ എ ഹേമചന്ദ്രന്‍, മുഹമ്മദ് യാസിന്‍, രാജേഷ് ദിവാന്‍, എന്‍ ശങ്കർ റെഡ്ഡി എന്നിവരെയാണ് സ്ഥലംമാറ്റിയത്.
എ ഹേമചന്ദ്രനെ ഫയര്‍ഫോഴ്സ് മേധാവിയായും എന്‍ ശങ്കർ റെഡ്ഡിയെ എസ്.സി.ആര്‍.ബിയിലും രാജേഷ് ദിവാനെ പൊലീസ് ആസ്ഥാനത്തും മുഹമ്മദ് യാസിനെ കോസ്റ്റൽ പൊലിസ് ഡയറക്ടറുമായാണ് നിയമിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച് ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി.സ്ഥലമാറ്റ ഉത്തരവിന് വിശദീകരണം ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ഇത് വരെ ലഭ്യമല്ല.
Post Your Comments